
ദേശീയ ചലച്ചിത്ര പുരസ്കാരം ഋഷഭ് ഷെട്ടി മികച്ച നടൻ, നിത്യ മേനോൻ നടി, ആട്ടം മികച്ച ചിത്രം
ന്യൂഡൽഹി: 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ആയി ഋഷഭ് ഷെട്ടിയെ തിരഞ്ഞെടുത്തു. കാന്താര എന്ന സിനിമയിലെ അഭിനയത്തിനാണ് അവാർഡ്. മികച്ച നടി നിത്യ മേനോൻ ആണ്. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രം. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. മികച്ച സിനിമ : ആട്ടംമികച്ച തിരക്കഥ: ആട്ടംമികച്ച എഡിറ്റിംഗ് :…