
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കണം; ഒരാഴ്ചയ്‌ക്കുളളിൽ ഹാജരാക്കാൻ ദേശീയ വനിതാ കമ്മീഷൻ നിർദ്ദേശം
തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ ഉണ്ടായിരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു. എന്നാൽ മൊഴി നൽകിയവരുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ചില ഭാഗങ്ങൾ ഒഴിവാക്കി ആയിരുന്നു റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ ഇപ്പോൾ റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ദേശീയ വനിത കമ്മീഷൻ. ആവശ്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, ബിജെപി സംസ്ഥാന…