
എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 75 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി: തൃക്കാക്കരയിൽ എൻസിസി ക്യാമ്പിനിടെ ഭക്ഷ്യവിഷബാധയുണ്ടായി. തൃക്കാക്കര കെഎംഎം കോളജിലെ 21 കേരള ബറ്റാലിയന്‍ ക്യാമ്പിലാണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എഴുപത്തഞ്ചിലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ഞൂറിലേറെ വിദ്യാര്‍ഥികളാണ് ഈ ക്യാമ്പില്‍ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്യാമ്പ് അവസാനിപ്പിച്ചതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളാരംഭിച്ചത്. ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണം പഴകിയതായിരുന്നുവെന്ന് വിദ്യാര്‍ഥികളില്‍ ചിലര്‍ ആരോപിച്ചു. വൈകിട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീണു. പൊലീസ് വാഹനങ്ങളിലും ആംബുലന്‍സുകളിലുമായാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്….