
എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും
കൊച്ചി: പി സി ചാക്കോ – എ കെ ശശീന്ദ്രൻ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി നിലനിൽക്കുന്നതിനിടെ എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ ഇന്ന് യോഗം ചേരും. കൊച്ചിയിൽ ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര അവദിൻ്റെ സാന്നിധ്യത്തിലാണ് യോഗം. സംസ്ഥാന അധ്യക്ഷൻ തങ്ങൾ നിർദ്ദേശിക്കുന്ന ആളാകണം എന്ന വാശിയിൽ ഉറച്ചുനിൽക്കുകയാണ് ഇരു വിഭാഗവും. മുഴുവൻ ജില്ലാ പ്രസിഡൻ്റുമാരും പങ്കെടുക്കുന്ന യോഗത്തിൽ സമവായത്തിലൂടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നില്ലെങ്കിൽ പാർട്ടി വലിയ പ്രതിസന്ധി നേരിടേണ്ടി വരും. തോമസ് കെ…