Headlines

ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന്  ബിഡിജെഎസില്‍ പ്രമേയം;മറ്റു മുന്നണികളിലുള്ള സാധ്യത പരിശോധിക്കണം

കോട്ടയം: ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന് സഖ്യകക്ഷിയായ ബിഡിജെഎസില്‍ ആവശ്യം. ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് മുന്നണി മാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നത്. ജില്ലാ ക്യാമ്പില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ബിജെപിയിലും എന്‍ഡിഎയിലും 9 വര്‍ഷമായി അവഗണനയാണ് നേരിടുന്നത്. വേണ്ടത്ര തരത്തിലുള്ള പരിഗണന ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ല. മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. നിയോജകമണ്ഡലം ഭാരവാഹികളും ജില്ലാ ഭാരവാഹികളും പങ്കെടുക്കുന്ന ജില്ലാ നേതൃക്യാമ്പ് കഴിഞ്ഞ ദിവസങ്ങളിലായി…

Read More

രാജ്യസഭയിൽ എൻഡിഎയുടെ ഭൂരിപക്ഷം കുറഞ്ഞു :ബില്ലുകൾ പാസാക്കാൻ ബുദ്ധിമുട്ടും

ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ രാജ്യസഭയിലെ ഭൂരിപക്ഷം കുറഞ്ഞു. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സോണാല്‍ മാന്‍സിങ്, മഹേഷ് ജഠ്മലാനി തുടങ്ങിയ നോമിനേറ്റഡ് അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് ബിജെപിയുടെ അംഗസംഖ്യ കുറഞ്ഞത്. ഇതോടെ ബിജെപിയുടെ അംഗബലം 86 ആയും എന്‍ഡിഎയുടേത് 101 ആയും മാറി. 245 അംഗ സഭയില്‍ നിലവിലെ ഭൂരിപക്ഷമായ 113ല്‍ താഴെയാണിത്. അതേസമയം, ഏഴ് നോമിനേറ്റഡ് എംപിമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ എന്‍ഡിഎയ്ക്കുണ്ട്. രാജ്യസഭയിലെ നിലവിലെ അംഗബലം 225 ആണ്. കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡ്യാ…

Read More

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയുമാണ് ഉപരിതല ഗതാഗത സഹമന്ത്രിമാര്‍. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ധനകാര്യം- നിര്‍മല…

Read More

എന്‍ഡിഎ അംഗബലം 293 ആയി ഉയര്‍ന്നു; പിന്തുണച്ച് എസ്‌കെഎം

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ പിന്തുണച്ച് സിക്കിം ക്രാന്തികാരി മോര്‍ച്ച. സിക്കിമില്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയ എസ്‌കെഎം ദേശീയ തലത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷനും സിക്കിം മുഖ്യമന്ത്രിയുമായ പ്രേം സിങ് തമാങ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ നടന്ന എന്‍ഡിഎ യോഗത്തില്‍ എസ്‌കെ എം പ്രതിനിധിയായി ഇന്ദ്ര ഹാങ് സുബ്ബ പങ്കെടുത്തിരുന്നു. എസ്‌കെഎം കൂടി പിന്തുണച്ചതോടെ എന്‍ഡിഎയുടെ അംഗബലം 293 ആയി ഉയര്‍ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ…

Read More

സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻഡിഎ സഖ്യത്തിൽ

ചെന്നൈ: സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻഡിഎ സഖ്യത്തിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ബിജെപി നേതൃത്വവുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കി. തിരുനെൽവേലി സീറ്റ് ആണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 1998 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ തിരുനെൽവേലിയിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2001 ൽ രാജ്യസഭാംഗമായി. 2006 ൽ ഡിഎംകെ വിട്ട് ഭാര്യ രാധികയ്ക്കൊപ്പം അണ്ണാഡിഎംകെയിൽ ചേർന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് രാധിക പുറത്തായതോടെ 2007 ൽ സമത്വ മക്കൾ കക്ഷി എന്ന…

Read More

ബീഹാറിൽ എൻഡിഎ സർക്കാർ അധികാരത്തിൽ; മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ സത്യപ്രതിജ്ഞ ചെയ്തു

പട്ന: ബീഹാർ മുഖ്യമന്ത്രിയായി നിതീഷ്‌കുമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ സത്യവാചകം ചൊല്ലികൊടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവരെ കൂടാതെ ആറ് മന്ത്രിമാരും അധികാരമേറ്റിട്ടുണ്ട്. വ്യത്യസ്ത മുന്നണികളുടെ ഭാഗമായി ഇത് ഒമ്പതാമത്തെ തവണയാണ് ജെഡിയു മേധാവി നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി…

Read More

എന്‍ഡിഎയുമായി സഹകരിക്കാന്‍ ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി

കോട്ടയം: എന്‍ഡിഎയുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനവുമായി പി.സി. ജോര്‍ജിന്റെ ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തിലാണ് ധാരണയായത്.ബിജെപി, എന്‍ഡിഎ നേതൃത്വവുമായി തുടര്‍ചര്‍ച്ചകള്‍ക്കായി അഞ്ചംഗസമിതിയെ നിയോഗിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ പി.സി. ജോര്‍ജ് മത്സരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി.സി. ജോര്‍ജെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ജനപക്ഷം ബിജെപി സഖ്യത്തിന്റെ ഭാഗമാവുമെന്ന് പ്രഖ്യാപിച്ചതോടെ ഇതിനുള്ള സാധ്യതയേറിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് പത്തനംതിട്ട മണ്ഡലത്തില്‍ മികച്ച വോട്ട് നേടാന്‍ കഴിഞ്ഞെങ്കിലും…

Read More

എൻ.ഡി.എയുടെ ഭാഗമാകാനില്ലെന്ന് ജെ.ഡി.എസ് കേരള ഘടകം; നിലപാട് ദേശീയ നേതൃത്വത്തെ അറിയിച്ചു

തിരുവനന്തപുരം: എൻ.ഡി.എ.യുടെ ഭാഗമാകാൻ ജെ.ഡി.എസ് കേരള ഘടകം ഇല്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചു. ദേശീയ അധ്യക്ഷൻ ദേവഗൗഡയോടാണ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പം കേരളഘടകം നിൽക്കില്ലെന്ന നിലപാട് അറിയിച്ചത്. സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ബംഗളൂരുവിലായിരുന്നു കൂടിക്കാഴ്ച. പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ ഏഴിന് സംസ്ഥാന കമ്മിറ്റി യോഗം ചേരും. തീരുമാനം വേഗത്തിൽ ആക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. കൂറുമാറ്റ നിരോധനിയമം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ജെ.ഡി.എസിന് പുതിയ പാർട്ടി രൂപീകരിക്കാൻ ആവില്ല. ആർ.ജെ.ഡിയിൽ ലയിക്കണമെന്നാണ് മന്ത്രി…

Read More

എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ

ചെന്നൈ: എഐഎഡിഎംകെ എൻഡിഎ സഖ്യം ഉപേക്ഷിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് തീരുമാനം. എൻഡിഎ സഖ്യം വിടാനുള്ള പ്രമേയം യോഗം അംഗീകരിച്ചു. ജയലളിതയേയും അണ്ണാദുരൈയേയും ബിജെപി അപമാനിച്ചു എന്ന് എഐഎഡിഎംകെ ആരോപിച്ചു.ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരുവർഷമായി തങ്ങളുടെ മുൻ നേതാക്കളെയും ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയേയും അധിക്ഷേപിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നു.ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും എഐഎഡിഎംകെയും തമ്മിൽ പോര് രൂക്ഷമായിരുന്നു. ഇതിന് പിന്നാലെ,…

Read More

എൻ.ഡി.എയിൽ ചേർന്നതിന് പിന്നാലെ ജെ.ഡി.എസിൽ പൊട്ടിത്തെറി; സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു

ബംഗളൂരു: എൻ.ഡി.എ സഖ്യത്തിൽ ചേർന്നതിന് പിന്നാലെ കർണ്ണാടക ജെ.ഡി.എസിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷഫീഉല്ലാ ഖാൻ രാജിവെച്ചു. സംസ്ഥാന പ്രസിഡന്റ് സി.എം ഇബ്രാഹീമും രാജിവെക്കുമെന്ന് സൂചന. പാർട്ടി വിടുന്ന ജെ.ഡി.എസ് നേതാക്കൾ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ബംഗളൂരുവിൽ യോഗം ചേർന്നു.12 ജെ.ഡി.എസ് എം.എൽ.എമാർ സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് വിവരം. പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജെ.ഡി.എസ് എം.എൽ.എമാരുമായി ചർച്ച നടത്തുന്നുണ്ട്.വെള്ളിയാഴ്ച വൈകീട്ടാണ് ജെ.ഡി.എസ് എൻ.ഡി.എ സഖ്യത്തിൽ ചേരുന്നതായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial