
പരോളിലിറങ്ങിയ സിപിഎം പ്രവർത്തകൻ കണ്ണൂരില്‍ ജീവനൊടുക്കി; കൊലക്കേസ് പ്രതിയുടെ മരണം ഇന്ന് പരോൾ അവസാനിക്കാരിനിക്കെ
കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിൽ ഇറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയിൽ. സിപിഎം പ്രവർത്തകനായ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് വിനീഷ്. പരോൾ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മരണം. ഇന്നലെഉച്ചയോടെയാണ് പയഞ്ചേരി സ്വദേശിയായ വിനീഷിനെ പയഞ്ചേരിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിനീഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 2008 ജൂൺ 23…