
ബാഗേജിന് കനം കൂടുതൽ ബോംബാണെന്നു യാത്രക്കാരൻ , ജീവനക്കാരോട് തട്ടിക്കയറിയ യാത്രക്കാരന്റെ യാത്ര മുടങ്ങി.
കൊച്ചി: വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടെ ബാഗേജിന് കനം കൂടുതലുണ്ടെന്നും എന്താണെന്നും അന്വേഷിച്ച ജീവനക്കാരോട് തട്ടിക്കയറിയ യാത്രക്കാരന്റെ യാത്ര മുടങ്ങി. ലഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങളുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ അത് എന്താണെന്ന് ചോദിച്ചപ്പോൾ ബോംബാണെന്നായിരുന്നു യാത്രക്കാരന്റെ മറുപടി. അതോടെ സംഗതി പുലിവാലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ബുധനാഴ്ച രാത്രി 11.30 ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിന്‍റെ യാത്രയാണ് ഈ ഒറ്റ മറുപടിയിൽ മുടങ്ങി പോയത്. തുടർന്ന് ഇയാളുടെ പേരിൽ…