
നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞു, 17 വയസുകാരിയെ തല്ലിക്കൊന്ന് അധ്യാപകനായ പിതാവ്; സംഭവം മഹാരാഷ്ട്രയിൽ
സാംഗ്ലി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ സ്വന്തം മകളെ പിതാവ് തല്ലിക്കൊന്നു. നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റെ പേരിലായിരുന്നു 17 വയസുകാരിയോട് പിതാവിന്റെ ക്രൂരത. സാധിക ബോൺസ്‌ലെ എന്ന വിദ്യാർഥിനിയെയെയാണ് സ്കൂൾ അധ്യാപകൻ കൂടിയായ പിതാവ് കൊലപ്പെടുത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്നു സാധിക. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 92.60 ശതമാനം മാർക്ക് നേടി മികച്ച വിജയം നേടിയ പെൺകുട്ടിക്ക് നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞത് പിതാവിന് അംഗീകരിക്കാനായില്ല. ഇതേത്തുടർന്നാണ് ധോണ്ടിറാം ബോൺസ്‌ലെ എന്നയാൾ സ്വന്തം…