
തട്ടിപ്പ് നടത്തിയവർക്ക് ഉത്തരങ്ങൾ തയാറാക്കി നൽകി; നീറ്റ് ക്രമക്കേടിൽ വിദ്യാർത്ഥിനി അറസ്റ്റിൽ
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ വിദ്യാർത്ഥിനി അറസ്റ്റിൽ. സുരഭി കുമാരിയാണ് അറസ്റ്റിലായത്. റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (റിംസ്) ഒന്നാംവർഷം എംബിബിഎസ് വിദ്യാർത്ഥിനി ആണ് സുരഭി കുമാരി. ഇതോടെ കേസിൽ സിബിഐ അറസ്റ്റ് ചെയ്തവരുടെ എണ്ണം 16 ആയി. ചോദ്യപ്പേപ്പർ ചോർത്തിയ എൻജിനിയർ പങ്കജ് കുമാറിനൊപ്പം ചേർന്ന്, തട്ടിപ്പ് നടത്തിയ വിദ്യാർഥികൾക്ക് ഉത്തരങ്ങൾ തയാറാക്കി നൽകിയതിനാണ് സുരഭിയെ അറസ്റ്റ് ചെയ്തതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. രണ്ടു ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിനുശേഷം സുരഭിയെ…