
കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു; കേന്ദ്രത്തിന് കത്ത് നൽകി ഗതാഗത സെക്രട്ടറി
തിരുവനന്തപുരം: രണ്ട് റെയിൽവെ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റാൻ പോകുന്നത്. നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്നുമാക്കും. രണ്ടു സ്റ്റേഷനുകളും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സ്റ്റേഷനുകളുടെ പേരുമാറ്റാൻ തിരുവനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജർ ഡിസംബർ ആദ്യം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ പേര് മാറ്റത്തിന് സർക്കാർ അനുമതി നൽകി. തീരുമാനം…