Headlines

ബലൂൺ പൊട്ടിത്തെറിച്ച് നേപ്പാൾ ഉപപ്രധാനമന്ത്രിക്ക് പരുക്ക്; ഇന്ത്യക്കാരൻ അറസ്റ്റിൽ

ടൂറിസം പരിപാടിക്കിടെ ബലൂൺ പൊട്ടിത്തെറിച്ച് നേപ്പാള്‍ ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യൻ പൗരന്‍ അറസ്റ്റില്‍. ‘വിസിറ്റ് പൊഖാറ ഇയർ 2025’ എന്ന പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹൈഡ്രജൻ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ചതിന് ഉത്തരവാദി കമലേഷ് കുമാറെന്ന ഇന്ത്യന്‍ പൗരനാണെന്ന് പോലീസ് വ്യക്തമാക്കി. ഫെബ്രുവരി 15ന് രണ്ട് സെറ്റ് ഹൈഡ്രജൻ വാതകം നിറച്ച ബലൂണുകൾ പൊട്ടിത്തെറിച്ചാണ് അപകടം. ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി വൈദ്യുത സ്വിച്ച് വഴി മെഴുകുതിരികൾ തെളിച്ചു. ഹൈഡ്രജൻ നിറച്ച ബലൂണുകൾക്ക് തീപിടിച്ചത്…

Read More

നേപ്പാളിൽ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി അധികാരത്തിലേക്ക്; കെ.പി. ശർമ ഒലി നാളെ സത്യപ്രതിജ്ഞ ചെയ്യും

കാഠ്മണ്ഡു: നേപ്പാളിൽ കെ.പി. ശർമ ഒലി (72) നാളെ പ്രധാനമന്ത്രിയായി അധികാരമേൽക്കും. മാവോയിസ്റ്റ് നേതാവായ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ) വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ശർമ ഒലിക്ക് വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക് വഴിയൊരുങ്ങിയത്. നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യുണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്) നേതാവ് പ്രധാനമന്ത്രിയാകുക. സി.പി.എൻ.-യു.എം.എൽ., നേപ്പാളി കോൺഗ്രസ് സഖ്യസർക്കാരിന്റെ പ്രധാനമന്ത്രിയായി ശനിയാഴ്ചയാണ് ഒലിയെ തിരഞ്ഞെടുത്തത്. സി.പി.എൻ.-എം.സി. സർക്കാരിനുള്ള പിന്തുണ ഒലി പിൻവലിച്ചതോടെയാണ് പ്രതിസന്ധിയുണ്ടായത്. പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസുമായി…

Read More

എഷ്യകപ്പ്;നേപ്പാളിനെ 238 റൺസിന് തകര്‍ത്ത് പാകിസ്ഥാൻ

മുൾട്ടാൻ :2023 ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ നേപ്പാൾ ടീമിനെതിരെ ഒരു കൂറ്റൻ വിജയം സ്വന്തമാക്കി പാക്കിസ്ഥാൻ. മത്സരത്തിൽ പൂർണ്ണമായും ആധിപത്യം നേടിയെടുത്ത പാക്കിസ്ഥാൻ 238 റൺസിന്റെ വമ്പൻ വിജയമാണ് നേടിയിരിക്കുന്നത്. മത്സരത്തിൽ പാക്കിസ്ഥാനായി ബാബർ ആസാം, ഇഫ്തിക്കാർ അഹമ്മദ് എന്നിവർ വെടിക്കെട്ട് സെഞ്ച്വറികൾ സ്വന്തമാക്കുകയുണ്ടായി.ഇവർക്കൊപ്പം ബോളർമാരെല്ലാം മികവ് പുലർത്തിയതോടെ കൂറ്റൻ വിജയം പാകിസ്താനെ തേടിയെത്തുകയായിരുന്നു. ഇതോടെ 2023 ഏഷ്യാകപ്പിൽ മികച്ച തുടക്കമാണ് പാക്കിസ്ഥാന് ലഭിച്ചിട്ടുള്ളത്. മറുവശത്ത് ഏഷ്യാകപ്പിൽ ആദ്യമായി അണിനിരക്കുന്ന നേപ്പാളിനെ സംബന്ധിച്ച് കുറച്ചധികം പുരോഗമിക്കേണ്ടതുണ്ട്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial