
യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു; ജെആര്‍എഫ് യോഗ്യത നേടിയത് 4970 പേര്‍
യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു. 4970 പേരാണ് ജെആര്‍എഫ് യോഗ്യത നേടിയിരിക്കുന്നത്. 53,694 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത നേടി. പിഎച്ച്ഡിക്ക് 1,12,070 പേരും യോഗ്യത നേടി. ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. യുജിസി നെറ്റ് ജൂണ്‍ റീ ടെസ്റ്റിന്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ ആന്‍സര്‍ കീസ് യുജിസി മുന്‍പ് തന്നെ പുറത്തുവിട്ടിരുന്നു. ഫലം എങ്ങനെ അറിയാം? ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറുക. യുജിസി നെറ്റ് ജൂണ്‍ സ്‌കോര്‍കാര്‍ഡ്…