പുതുവത്സരാഘോഷങ്ങളിൽ ശ്രദ്ധവേണം; കൊവിഡ് കേസുകൾ ഉയരാൻ സാധ്യത, മാസ്ക് നിർബന്ധമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കാം എന്ന് കണക്ക് കൂട്ടൽ. കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശം. രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ കേരളത്തിലാണ്. ദിനം പ്രതി കൊവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസൺ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ ഇനിയും വർധനയുണ്ടായേക്കാം എന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെ എൻ വണ്ണും…

Read More

പരിപാടികൾ 12 മണിക്ക് അവസാനിപ്പിക്കണം; പുതുവത്സര ആഘോഷത്തിന് കടുത്ത നിയന്ത്രണം; തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: പുതുവത്സര ആഘോഷത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി തിരുവനന്തപുരം. 12 മണിക്ക് ശേഷം മാനവീയം വീഥിയിയിൽ പരിപാടികൾ നടത്താൻ അനുവാദം ഇല്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്. ബീച്ചുകളിലെയും പൊതു ഇടങ്ങളിലെയും ആഘോഷ പരിപാടികൾ 12 മണിക്ക് അവസാനിപ്പിക്കണം. ഹോട്ടലുകളുടെയും, ക്ലബ്ബുകളുടെയും പുതുവത്സര പാർട്ടികൾ പന്ത്രണ്ടര വരെ അനുവദിക്കും. മാനവീയം വീഥിയിൽ വൈകിട്ട് ഏഴരയ്ക്ക് ബാരിക്കേഡുകൾ സ്ഥാപിക്കും. 12 മണിക്ക് തന്നെ മാനവീയം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial