Headlines

വീണ്ടും നിപ മരണം; രോഗം ബാധിച്ച് ചികിത്സയിലിരുന്ന കുട്ടി മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കടവ് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു ദിവസമായി അതീവ ഗുരുതരമായിരുന്നു. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ രൂക്ഷമായതാണ് സ്ഥിതി വഷളാക്കിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. നിപ സ്ഥിരീകരിച്ച കുട്ടിക്ക് ഈ മാസം 10ന് ആണ് പനി ബാധിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ സാംപിൾ വിദഗ്ധ പരിശോധനയ്ക്കായി പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ചിരുന്നു. ഈ സാംപിൾ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ…

Read More

14കാരന് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്; മലപ്പുറത്ത് കണ്‍ട്രോള്‍ റൂം

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ പരിശോധിച്ചഫലമാണ് പുറത്തുവന്നത്. പൂനെയിലെ ഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യം ഔദ്യോഗികമായി പറയാന്‍ കഴിയുകയുളളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് സാമ്പിളുകള്‍ എടുത്ത് നടത്തിയ പരിശോധനകള്‍ പോസിറ്റിവാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പക്ഷെ നിപയാണെന്ന്…

Read More

കേരളത്തിൽ നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്; അതിർത്തി കടത്തി വിടുന്നത് പരിശോധനയ്ക്ക്‌ ശേഷം മാത്രം

ചെന്നൈ: വയനാടുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു. കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരിശോധന.11 ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടക്കുന്നത്. തമിഴ്നാട് ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് പരിശോധന. കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിച്ചതിനുശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്. ഇതിനായി ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പടെയുള്ള വലിയ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പനി ലക്ഷണം കാണിക്കുന്നവരെ, കേരളത്തിൽനിന്ന്‌ വരുന്നവരാണെങ്കിൽ തിരികെ അയക്കാൻ നിർദേശിക്കും. ഇവരുടെ ഫോൺനമ്പർ വാങ്ങിച്ച് തുടർ അന്വേഷണങ്ങളും നടത്തും. ചെക്പോസ്റ്റിൽ ജോലി ചെയ്യുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial