Headlines

ആശ്വാസ വാർത്ത നിപ 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം: മലപ്പുറത്തെ നിപ ബാധയിൽ മൂന്ന് പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 267 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളത്

Read More

മലപ്പുറത്ത് വീണ്ടും നിപമരണമെന്ന് സംശയം; പൂനെയിൽ നിന്നുള്ള പരിശോധനാ ഫലം കാത്ത് അധികൃതർ

മലപ്പുറം: വണ്ടൂർ നടുവത്ത് യുവാവിന്റ മരണം നിപ ബാധിച്ചെന്ന് സംശയം. ബെംഗുളുരുവിൽ പഠിക്കുകയായിരുന്ന വിദ്യാർഥി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിൽ വച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക പരിശോധനഫലം പോസിറ്റീവാണെങ്കിലും പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപയാണെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. രണ്ടു മാസം മുൻപ് പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചിരുന്നു . നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലം മാത്രമാണ് ചെമ്പ്രശേരിയിലേക്കുള്ളത്

Read More

നിപ ബാധിച്ചുമരിച്ച 14കാരന്‍ കാട്ടമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം; രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ നടപടികളുമായി ആരോഗ്യവകുപ്പ്

മലപ്പുറത്തെ നിപ്പ രോഗബാധയില്‍ ഉറവിടം കണ്ടെത്താനുള്ള നടപടികളുമായി ആരോഗ്യവകുപ്പ്.14കാരനും സുഹൃത്തുക്കളും കാട്ട് അമ്പഴങ്ങ കഴിച്ചതായി സ്ഥിരീകരണം.വിശദമായ പരിശോധന നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 350 പേരാണ് നിലവില്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണുള്ളവരില്‍ നാലുപേര്‍ തിരുവനന്തപുരം സ്വദേശികളും രണ്ട് പേര്‍ പാലക്കാട് സ്വദേശികളുമാണ്. ഇന്ന് പുറത്ത് വാരാന്‍ ഉള്ളത് 13 പേരുടെ പരിശോധന ഫലമാണ്.നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഉടനീളം ഊര്‍ജിതമായി തുടരുകയാണ്. കേന്ദ്രസംഘം ഇന്നലെ രാത്രിയോടെ കോഴിക്കോട് എത്തി.പൂനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബ് ഇന്ന്…

Read More

നിപ: സമ്പര്‍ക്കപ്പട്ടികയില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലയില്‍ നിന്നുള്ളവരും; മന്ത്രി

നിപ ബാധിതന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ 350 പേരുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 101 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരാണ്. അതില്‍ തന്നെ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തെ നാലും പാലക്കാട്ടെ രണ്ടുപേരും സമ്പര്‍ക്കപ്പെട്ടികയിലുണ്ട്. രണ്ട് പഞ്ചായത്തുകളിലെ വീടുകളില്‍ സര്‍വേ നടത്തുന്നതിനായി 224 അംഗ സംഘത്തെ നിയോഗിച്ചുവെന്നും മന്ത്രി അറിയിച്ചു. അതിനിടെ നിപ രോഗിയുടെ വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രോഗി സഞ്ചരിച്ച സ്ഥലങ്ങള്‍ സമയം സഹിതം മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന…

Read More

‘നിപയെ ഒന്നിച്ച് നേരിടാം’; രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടിരിക്കുന്നു. നിപ നിയന്ത്രണത്തിനായി നിപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 25 കമ്മിറ്റികള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial