
നിപ: സമ്പര്‍ക്കപ്പട്ടികയില്‍ തിരുവനന്തപുരം, പാലക്കാട് ജില്ലയില്‍ നിന്നുള്ളവരും; മന്ത്രി
നിപ ബാധിതന്‍റെ സമ്പര്‍ക്കപ്പട്ടികയില്‍ 350 പേരുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 101 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരാണ്. അതില്‍ തന്നെ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തെ നാലും പാലക്കാട്ടെ രണ്ടുപേരും സമ്പര്‍ക്കപ്പെട്ടികയിലുണ്ട്. രണ്ട് പഞ്ചായത്തുകളിലെ വീടുകളില്‍ സര്‍വേ നടത്തുന്നതിനായി 224 അംഗ സംഘത്തെ നിയോഗിച്ചുവെന്നും മന്ത്രി അറിയിച്ചു. അതിനിടെ നിപ രോഗിയുടെ വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. രോഗി സഞ്ചരിച്ച സ്ഥലങ്ങള്‍ സമയം സഹിതം മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന…