
ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടി; നിര്‍മലാ സീതാരാമനെതിരെ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു.
ബംഗളൂരു: ഇലക്ടറല്‍ ബോണ്ടുകള്‍ വഴി പണം തട്ടിയെന്ന പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബംഗളൂരു പ്രത്യേക കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. നിര്‍മലാ സീതാരാമനും മറ്റുള്ളവരും ചേര്‍ന്ന് ഇലക്ടറല്‍ ബോണ്ടുകളുടെ മറവില്‍ കൊള്ളയടിക്കാന്‍ റാക്കറ്റുകള്‍ രൂപീകരിക്കുന്നുവെന്ന് ആരോപിച്ച് ജനാധികാര സംഘര്‍ഷ സംഘതനിലെ(ജെഎസ്പി) ആദര്‍ശ് അയ്യരാണ് പരാതി നല്‍കിയത്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എന്നത് സമ്മര്‍ദ്ദ തന്ത്രമാക്കി, ആയിരക്കണക്കിന് ബോണ്ടുകള്‍ വാങ്ങാന്‍ കോര്‍പ്പറേറ്റുകളെ നിര്‍ബന്ധിച്ചുവെന്നാണ് പരാതിയിലെ ആരോപണം. ഈ ഇലക്ടറല്‍ ബോണ്ടുകള്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ പണമാക്കി…