
രാജ്യത്തെ വാഹന ഹോണുകളില്‍ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്‍ദം ഉപയോഗിക്കുന്നതിനുള്ള നിയമം വരുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
രാജ്യത്തെ വാഹന ഹോണുകളില്‍ ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്‍ദം സന്നിവേശിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും ഇക്കാര്യത്തിൽ നിതിൻ ഗഡ്‍കരി വ്യക്ത വരുത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഹനങ്ങളുടെ ഹോണായി ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന ഒരു നിയമം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായിട്ടാണ് നിതിൻ ഗഡ്‍കരിയുടെ പ്രഖ്യാപനം. ഇത് ഹോൺ ശബ്‍ദം മനോഹരമാക്കുമെന്നും ആളുകളെ ശല്യപ്പെടുത്തില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഗതാഗത മേഖല മൂലമുണ്ടാകുന്ന വായു മലിനീകരണത്തെക്കുറിച്ചും പരിസ്ഥിതി സൗഹൃദ…