
മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചു, ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു; മൊബൈൽ ഫോൺ നിവിന്റെ കൈയിൽ, നിവിൻപോളിക്കെതിരെ പരാതിക്കാരി
കൊച്ചി: തന്നെ അറിയില്ലെന്ന നടൻ നിവിൻ പോളിയുടെ വാദം പച്ചക്കള്ളമാണെന്ന് പരാതിക്കാരി. നിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിലും നടൻ നിവിൻ പോളിയും ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതായിട്ടാണ് യുവതിയുടെ ആരോപണം. മൂന്നുദിവസം ഉപദ്രവം തുടർന്നു. ഭക്ഷണവും വെള്ളവും തന്നില്ല. ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു. ഭർത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ആ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണ്. അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്ത് വന്നത്….