വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു
വയനാട്: വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബത്തേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതിയും. മുൻ ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ രണ്ടാം പ്രതിയുമാണ്. മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരാണ് മൂന്നും നാലും പ്രതികൾ. ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്ത് നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് എൻഎം…

