
ആംബുലൻസ് വിളിക്കാൻ ഇനി മൊബൈൽ ആപ്
സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളെയും ആശുപത്രികളെയും പൊലീസിനെയും ഉൾപ്പെടുത്തി അടിയന്തര സഹായത്തിനായി മൊബൈൽ ആപ് വരുന്നു. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിലാണ് ആപ് തയാറാക്കുന്നത്. ആംബുലൻസുകളുടെയും ആശുപത്രികളുടെയും യോഗം വിളിച്ച് ജില്ലാ തലത്തിൽ ആപ്പിലേക്കു വിവരശേഖരണം നടത്തിവരുന്നു. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും ഗതാഗത കമ്മിഷണറുടെയും യോഗം ഇതിനായി ചേർന്നു. പുതിയ മൊബൈൽ ആപ്പിലേക്ക് 108 ആംബുലൻസുകളെയും ഉൾപ്പെടുത്തും.പൊലീസിന്റെ 112 എന്ന നമ്പറാണ് ആംബുലൻസ് ആപ്പിന്റെ നമ്പർ. 112 ലേക്കു വിളിച്ചാൽ വിളിച്ചയാൾ നിൽക്കുന്ന സ്ഥലത്തേക്ക് ഏറ്റവും അടുത്തുള്ള പൊലീസ് സംഘത്തെ…