
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അറസ്റ്റ് വാറണ്ട്
കൊച്ചി: കമ്പനി നിയമങ്ങള്‍ പാലിച്ചല്ല എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്ന പരാതിയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അറസ്റ്റ് വാറണ്ട്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്‍എസ്എസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ വിനോദ് കുമാറാണ് പരാതിയിലാണ് നടപടി. പല തവണ നോട്ടീസ് നല്‍കിയിട്ടും സുകുമാരന്‍ നായര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും സെഷന്‍സ് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയും അംഗങ്ങളും…