പ്രതീക്ഷ അസ്തമിച്ചു,വിനേഷ് ഫോഗട്ടിന് മെഡല്‍ ഇല്ല; അപ്പീല്‍ തള്ളി

     പാരിസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെയുള്ള അപ്പീല്‍ തള്ളി. വിനേഷിന് വെള്ളി മെഡല്‍ കായിക കോടതി അനുവദിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 ഗ്രാം ഭാരക്കൂടുതല്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിനേഷിനെ അയോഗ്യയാക്കിയിരുന്നത്. ഫൈനലിന് മുന്‍പ് അയോഗ്യയാക്കിയ നടപടി റദ്ദാക്കണമെന്നും തനിക്ക് വെള്ളി മെഡലെങ്കിലും അനുവദിക്കണമെന്നുമായിരുന്നു വിനേഷിന്റെ ആവശ്യം. ഒളിംപിക്സില്‍ വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഫെഡറേഷന്‍ വാദത്തിനിടെ കോടതിയില്‍ ആവര്‍ത്തിച്ചു…

Read More

പാരീസ് ഒളിംപിക്സിന് കൊടിയിറങ്ങി; ഇനി ലോസ് ആഞ്ചലസിൽ

പാരീസ്: പാരീസ് ഒളിംപിക്സിന് കൊടിയിറങ്ങി. പാരിസിലെ സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിലായിരുന്നു സമാപന ചടങ്ങുകൾ. രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷപരിപാടിയിൽ സ്‌നൂപ് ഡോഗ്, റെഡ് ഹോട്ട് ചില്ലി പെപ്പേഴ്‌സ്, ബില്ലി എല്ലിഷ് തുടങ്ങിയവരുടെ പ്രകടനങ്ങളും അരങ്ങേറി. സമാപന മാർച്ച് പാസ്റ്റിൽ ഹോക്കി താരം പി.ആർ. ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാകയേന്തി. ഒളിംപിക്സ് ദീപം ഉയർന്നു കത്തിയ ജാർഡിൻസ് ദെസ് ടുയ്‍ലെറീസിലേക്ക് ഫ്രാൻസിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റ് കടന്നുവന്നതോടെയാണു പരിപാടികൾക്കു തുടക്കമായത്. റാന്തലിൽ…

Read More

ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം ; അമൻ്റെ വിജയത്തോടെ ഇന്ത്യക്ക് ആറാം മെഡൽ

പാരിസ്: പാരിസ് ഒളിംപിക്‌സിൽ പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം. പോർട്ടറിക്കോ താരത്തിനെ പരാജയപ്പെടുത്തു അമൻ സെഹ്റാവത് ആണ് വെങ്കല മെഡൽ നേടിയത്. പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ ആറാം മെഡൽ നേട്ടമാണിത്. ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമൻറെ വിജയം. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയാണ് 21ക്കാരനായ…

Read More

ഒളിംപിക്സ് ജാവലിൻ നീരജ് ചോപ്രയ്ക്ക് വെള്ളി.

പാരിസ്: ടോക്യോയില്‍ ചരിത്രമെഴുതി സ്വന്തമാക്കിയ ഒളിംപിക്‌സ് ജാവലിന്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സാധിച്ചില്ല. പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇത്തവണ സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. നീരജിന്റെ വെള്ളി സീസണ്‍ ബെസ്റ്റിലൂടെയാണ് താരം സ്വന്തമാക്കിയത്. നീരജിന്റെ ആദ്യ ശ്രമം ഫൗളായി. രണ്ടാം ശ്രമത്തില്‍ താരം 89.45 മീറ്റര്‍ ദൂരം കടന്നു. പിന്നീടുള്ള നാല് ശ്രമങ്ങളും ഫൗളായി. രണ്ടാം ശ്രമത്തിലെ ദൂരമാണ് വെള്ളിയിലേക്ക് എത്തിച്ചത്. പാരിസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ അഞ്ചായി….

Read More

ഒളിംപിക്സ് ഹോക്കിയിൽ  ഇന്ത്യക്ക് വെങ്കലം ; വിജത്തോടെ കളമെഴിഞ്ഞ് പി ആർ ശ്രീജേഷ്

പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നേടി ഇന്ത്യ. ഹോക്കിയില്‍ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം നിലനിര്‍ത്തിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിന്റെ വകയായിരുന്നു സ്‌പെയ്‌നിന്റെ ഗോള്‍. ഇതോടെ പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലായി. ഈ മത്സരത്തോടു കൂടി ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് തന്റെ കരിയര്‍ അവസാനിപ്പിച്ചു. പാരീസ് ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ്…

Read More

പാരിസിൽ‌ ഇന്ത്യയ്ക്ക് നിരാശ: വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; പ്രതിഷേധം അറിയിച്ച് ഇന്ത്യ

      പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോഗ്യയാക്കിയത്. അയോഗ്യയാക്കിയതോടെ വിനേഷ് ഫോഗട്ട് മെഡലുകൾ ഒന്നും ലഭിക്കില്ല. പട്ടികയിൽ അവസാന നിരയിലേക്ക് താരത്തെ താഴ്ത്തി. പാരിസിൽ വെള്ളിയോ സ്വർണമോ ഇന്ത്യ പ്രതീക്ഷിച്ചിരിക്കെയാണ് താരത്തിനെ അയോഗ്യയാക്കിയത്. ഇന്ത്യൻ സംഘം പ്രതിഷേധം അറിയിച്ചു. വനിതകളുടെ…

Read More

പാരീസിൽ ഇന്ത്യ വെടിവച്ചിട്ടത് മൂന്നാം വെങ്കലം; ഷൂട്ടിങ്ങിൽ തിളങ്ങി സ്വപ്നിൽ കുസാലെ

പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കലം. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ആദ്യ പത്ത് ഷോട്ടുകൾ പൂർത്തിയായപ്പോൾ ഇന്ത്യൻ താരം ആറാമതായിരുന്നു. 101.7 പോയിന്റാണ് സ്വപ്നിൽ കുസാലെയ്ക്ക് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ള താരവുമായി 1.5 പോയിന്റുകളുടെ വ്യത്യാസം മാത്രമായിരുന്നു സ്വപ്നിലിന്. 15 ഷോട്ടുകൾക്കു ശേഷവും ഇന്ത്യൻ താരം ആറാം സ്ഥാനത്ത് തുടർന്നു….

Read More

പാരീസില്‍ ഇന്ത്യയ്ക്ക് ഇത് രണ്ടാം മെഡല്‍; മനു ഭാകര്‍ – സരബ്ജോത് സിങ് സഖ്യം വെടിവച്ചിട്ടത് വെങ്കലം; ഒരു ഒളിംപിക്‌സില്‍ ഒരിന്ത്യന് രണ്ട് മെഡല്‍ ചരിത്രത്തിലാദ്യം

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ രണ്ടു മെഡൽ സ്വന്തമാക്കി ഇന്ത്യ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ – സരബ്ജോത് സിങ് സഖ്യം വെങ്കലം ആണ് സ്വന്തമാക്കിയത്. ഇതോടെ പാരിസില്‍ ഇരട്ട മെഡല്‍ മനു ഭാകര്‍ സ്വന്തമാക്കി. ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മനു ഭാകര്‍ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു….

Read More

പാരീസ് ഒളിംപിക്സിന് തിരിതെളിഞ്ഞു; സെയ്ൻ നദിയിൽ നടന്നത് കായിക ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ

പാരീസ്: 2024 ഒളിംപിക്സിന് തിരിതെളിഞ്ഞു. പാരീസിലെ സെയ്ൻ നദിയിൽ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. നദിക്കു കുറുകെയുള്ള ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്റെ ദേശീയ പതാകയുടെ നിറത്തിലുള്ള വർണക്കാഴ്ചയൊരുക്കി ഒളിംപിക് ദീപശിഖയെ പാരീസ് സ്വീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി. ഫ്രഞ്ച് അത്‌ലീറ്റ് മേരി ജോസ് പെരെക്കിയും ജൂഡോ താരം ടെഡ്ഡി റിനറിയും ചേർന്നാണ് ഒളിംപിക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial