
മുടപുരത്തെ ഓണകുടിൽ ഉദ്‌ഘാടനം ചെയ്തു
ചിറയിൻകീഴ് : മുടപുരത്തെ ഒരു ടൂറിസ്റ്റ് ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ മുടപുരം തെങ്ങുംവിള പാടശേഖരത്ത് നിർമ്മിച്ച ഓണകുടിൽ ചിറയിൻകീഴ് പോലീസ് എസ്.എച്ച്.ഒ അജീഷ് ഉദ്‌ഘാടനം ചെയ്തു. മുടപുരം റെസിഡൻസ് അസോസിയേഷന്റെയും പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തിൽ യുവാക്കളുടെ കൂട്ടായ്മയാണ് തെങ്ങുംവിള പാടശേഖരത്ത് ഓണക്കുടിൽ നിർമിച്ചത് . പാടത്തിനു നടുവിൽ പരമ്പരാഗതരീതിയാൽ ഓലമേഞ്ഞ കുടിലിൽ,ഊഞ്ഞാൽ അത്തക്കളം എന്നിവയുമുണ്ട്. ഉദ്ഘാടന ചടങ്ങിൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അജീഷ് .ആർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ സ്വാഗതം പറഞ്ഞു. ചിറയിൻകീഴ് സബ് ഇൻസ്‌പെക്ടർ…