
ഓണം വാരാഘോഷം: തിരുവനന്തപുരം നഗരത്തിൽ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് ചൊവ്വാഴ്ച അവധി, ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരമാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്. നാളെ വൈകിട്ട് നാല് മണിക്കാണ് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കുക. മാനവീയം വീഥിയിൽ നിന്നാരംഭിച്ച് കിഴക്കേക്കോട്ടയിൽ സമാപിക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ളാഗ് ഓഫ് ചെയ്യും. ഘോഷയാത്രയുടെ വിളംബരം അറിയിക്കുന്നതിനായി 51 ശംഖുനാദങ്ങളുടെ അകമ്പടിയോടെ വാദ്യോപകരണമായ കൊമ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറും. ഇതോടെ…