
ഓൺലൈൻ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ പോയി, നഷ്ടം നികത്താൻ 80കാരിയുടെ കഴുത്തിൽ കത്തിവച്ച് കവർച്ച; 23കാരൻ പിടിയിൽ
കോട്ടയം: 80കാരിയുടെ കഴുത്തിൽ കത്തിവച്ച് സ്വർണമാല പിടിച്ചുപറിച്ച കേസിൽ പ്രതി പിടിയിൽ. പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് (23) പിടിയിലായത്. ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിനായാണ് പ്രതി കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഓൺലൈൻ റമ്മിയ്ക്ക് അടിമയായ അമലിന് ഓൺലൈൻ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപയാണ് നഷ്‌ടമായത്. പലരിൽ നിന്നും കടം വാങ്ങിയാണ് റമ്മി കളിച്ചത്. ആളുകൾ പണം തിരികെ ചോദിച്ചതോടെ മടക്കി നൽകുന്നതിനും തുടർന്നും റമ്മി കളിക്കുന്നതിനും പ്രതി മോഷണത്തിന് ഇറങ്ങുകയായിരുന്നുവെന്നും പൊലീസ്…