
പുതുപ്പള്ളി ഹൗസിൽ നിന്ന് പുതുപ്പള്ളിയിലേക്ക് . കണ്ണീരോടെ യാത്രയാക്കി തലസ്ഥാനം.
തിരുവനന്തപുരം: അരനൂറ്റാണ്ട് രാഷ്ട്രീയ കേരളത്തിന്റെ മുഖമായിരുന്ന മലയാളികളുടെ ജനനായകന് വിടചൊല്ലി തലസ്ഥാനം. കഴിഞ്ഞ 53 വർഷവും തലസ്ഥാനത്ത് ഉമ്മൻ ചാണ്ടിയുണ്ടായിരുന്നു. കർമ്മ മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് അവസാനയാത്ര പറയുമ്പോൾ ചേതനയറ്റ ശരീരവും നോക്കി വിതുമ്പുകയാണ് കേരളം. പുതുപ്പള്ളിയെന്ന തന്റെ മണ്ഡലത്തിന്റെ ഓർമ്മക്ക് തിരുവനന്തപുരത്തെ വീടിനും പുതുപ്പള്ളി വീടെന്ന പേരിട്ട ഉമ്മൻ ചാണ്ടി തിരികെ വരാതെ അവസാനമായി പടിയിറങ്ങുമ്പോൾ കണ്ണു നിറയാതെ കണ്ടുനിൽക്കാനാവില്ല. പുതുപ്പള്ളിയിലെക്കുള്ളള വിലാപയാത്രയിൽ അദ്ദേഹത്തെ ഒരുനോക്ക് കാണുവാൻ റോഡരികിൽ തടിച്ചുകൂടിയത് വൻജനാവലിയാണ്. രാഷ്ട്രീയ, സാംസ്കാരിക, സിനിമാ…