
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പഠിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തും.
ഡൽഹി: ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘങ്ങളുടെ വിദേശ പര്യടനം പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് കൂടിക്കാഴ്ച. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നയിച്ച സംഘവും ദൗത്യം പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയില്‍ മടങ്ങിയെത്തും. വിവാദ വിഷയങ്ങളിൽ ശശി തരൂർ നടത്തിയ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി ഉണ്ടായിരുന്നു. ഇതിൽ തരൂർ എന്ത് നിലപാട് എടുക്കുമെന്നതാണ് ആകാംഷ. അതേസമയം ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം…