
ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പതിനാറ് മാസം പ്രായം മാത്രമുള്ള കുഞ്ഞു ജന്മേഷ് ഇനി രണ്ടു പേരിലൂടെ ജീവിക്കും
ഭുവനേശ്വർ: പതിനാറ് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് ഒഡീഷയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി. തൻ്റെ മടക്കത്തിന് മുമ്പ് രണ്ട് രോഗികൾക്കാണ് ജന്മേഷ് ലെങ്ക പുതുജീവൻ നൽകിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഫെബ്രുവരി 12 ന് ജന്മേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിആർ നൽകിയിട്ടും തുടർന്നുള്ള രണ്ടാഴ്ച തീവ്രപരിചരണ സംഘത്തിൻ്റെ തുടർച്ചയായ ശ്രമങ്ങൾ നടത്തിയിട്ടും കുഞ്ഞു ജന്മത്തെ രക്ഷിക്കാൻ സാധിച്ചില്ല. രണ്ടാഴ്ചത്തെ ശ്രമങ്ങൾ വിഫലമാക്കി ഇക്കഴിഞ്ഞ ശനിയാഴ്ച ജന്മേഷ് ഈ ലോകത്തോട് വിടപറഞ്ഞു. അതേസമയം ജന്മേഷ് ലെങ്കയുടെ…