
ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച അടിമാലി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് നോക്കുകുത്തിയായി നിൽകുന്നുവെന്നു പരാതി
അടിമാലി: ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച അടിമാലി താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ് നോക്കുകുത്തിയായതായി പരാതി. കോവിഡ് കാലത്ത് ഓക്സിജൻ ക്ഷാമം നേരിട്ടപ്പോൾ പരിഹരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അടിമാലി ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിച്ചത്. നിസ്സാര പ്രശ്നത്തിന്‍റെ പേരിലാണ് ഇത് പൂട്ടിയിട്ടിരിക്കുന്നത്. പ്ലാന്‍റിനുള്ള സ്ഥലം, കെട്ടിടം, ഹൈടെൻഷൻ വൈദ്യുതി ലൈൻ, ജനറേറ്റർ എന്നിവയടക്കം വലിയ തുകയാണു ചെലവഴിച്ചത്. എന്നാൽ ആളുകൾക്ക് ഒരു ഉപയോഗവുമില്ലാതെ പ്ലാന്റ് നിലകൊള്ളുകയാണ്. കംപ്രസറിന് ഉണ്ടായ തകരാറാണ് പ്രശ്നം. കംപ്രസറിന്‍റെ സേഫ്റ്റി വാൽവിന് ഉണ്ടായ…