
കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു; സിപിഎം സംസ്ഥാന കമ്മിറ്റിയിൽ തുറന്നു പറഞ്ഞ് പി ജയരാജൻ
തിരുവനന്തപുരം: കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നെന്ന് പി ജയരാജൻ. സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ശൈലജയെ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞത്. വടകരയിലെ തോൽവിയെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയിൽ കെ.കെ. ശൈലജ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. വടകരയിലെ ജനങ്ങൾക്കും അത്തരമൊരു ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്-…