പിവി അൻവറിനെതിരെ കേസ്; അറസ്റ്റിന് സാധ്യത, വീടിന് മുന്നിൽ വൻ പൊലീസ് സന്നാഹം

മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പിവി അൻവർ എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. നിലമ്പൂർ പൊലീസാണ് കേസെടുത്തത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്. നിലമ്പൂരിലെ ഒതായിയിലുള്ള അദ്ദേഹത്തിന്റെ വീടിനു മുന്നിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്. കാട്ടാന അക്രമണത്തിൽ യുവാവ് മരിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലെത്തിയ അൻവറിന്റെ പാർട്ടി പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തിരുന്നു. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ…

Read More

‘ഞാന്‍ വാ പോയ കോടാലിയെങ്കില്‍ മുഖ്യമന്ത്രി തലയില്ലാത്ത തെങ്ങ്’ , മറുപടിയുമായി പി വി അന്‍വര്‍

       വാ പോയ കോടാലി പോലെയാണ് അന്‍വര്‍ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി അന്‍വര്‍. തന്നെ വാ പോയ കോടാലി എന്ന് പറയുമ്പോള്‍ അദ്ദേഹം തലയില്ലാത്ത തെങ്ങായി മാറിയിട്ടുണ്ടെന്ന വസ്തുത മുഖ്യമന്ത്രിക്ക് മനസിലായിട്ടില്ലെന്നും അത് അദ്ദേഹത്തോട് അടുപ്പമുള്ള ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും അന്‍വര്‍ പറഞ്ഞു. വാ പോയ കോടാലിക്ക് എത്രത്തോളം മൂര്‍ച്ചയുണ്ടെന്ന് 23ാം തിയതി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടുത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ 50 ശതമാനം വോട്ട് പിണറായിക്കെതിരെ എന്‍കെ സുധീറിന്റെ ഓട്ടോറിക്ഷ ചിഹ്നത്തില്‍ വീഴാന്‍ പോവുകയാണ്….

Read More

രമ്യ ഹരിദാസിനെ പിൻവലിച്ചുള്ള ഒരു പിന്തുണയും വേണ്ട; പി വി അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ്

പാലക്കാട്: ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിച്ച് തന്റെ സ്ഥാനാർത്ഥി എൻ.കെ സുധീറിന് പിന്തുണ പ്രഖ്യാപിക്കണമെന്ന പി വി അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ്. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ചുള്ള ഒരു സമവായവും വേണ്ടെന്ന നിലപാടിലാണ് യുഡിഎഫ് നേതാക്കൾ. പാലക്കാടും ചേലക്കരയിലും യുഡിഎഫ് സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. അതേസമയം, സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പി വി അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരാനാണ് യുഡിഎഫ് നേതൃത്വം…

Read More

യുഡിഎഫിന് മുമ്പിൽ  ഉപാധികളുമായി പി വി അൻവർ;ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണം

പാലക്കാട് : സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കാൻ എത്തിയ യുഡിഎഫിന് മുമ്പിൽ പുതിയ ഉപാധികളുമായി പി വി അൻവർ എംഎൽഎ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണം എന്നാണ് ആവശ്യം. കൂടാതെ തൽശനത്ത് ഡിഎംകെ സ്ഥാനാർഥി എൻ കെ സുധീറിനെ പിന്തുണയ്ക്കണമെന്നും പി വി അൻവർ യുഡിഎഫിനോട് ആവശ്യപ്പെട്ടു. പാലക്കാട്ടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇതിൽ പാലക്കാട് നിർണായകമാണ്. ഈ സാഹചര്യത്തിലാണ് ചേലക്കരയിൽ തിരിച്ച് പിന്തുണയെന്ന ആവശ്യം അൻവർ മുന്നോട്ട് വെക്കുന്നത്. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ…

Read More

എൽഡിഎഫിനെയും സർക്കാരിനെയും അപമാനിക്കാനുള്ള ശ്രമം’; അൻവറിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

ന്യൂഡൽഹി: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. നേരത്തെ പറഞ്ഞതുപോലെയാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. പാർട്ടിക്കും മുന്നണിക്കും സർക്കാരിനുമെതിരെയാണ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറഞ്ഞു. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നു പറഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എംഎൽഎ എന്ന നിലയ്ക്ക് പരാതികൾ പറഞ്ഞതിൽ നടപടികൾ സ്വീകരിച്ചിരുന്നു. അതിൽ തൃപ്തനല്ലെന്ന് ഇന്നലെ പറഞ്ഞിട്ടുണ്ട്. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നതായി…

Read More

‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ്’; അൻവറിന്റെ വീടിന് മുന്നിൽ സിപിഎം ഫ്ലക്സ് ബോർഡ്
പിവി അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിലും ഫ്ലക്സ് ബോര്‍ഡ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ ഫ്ലക്സ് ബോർഡ്. പിവി അൻവറിന്റെ നിലമ്പൂരിലെ വീടിന് മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് എന്നാണ് ഫ്ലക്സ് ബോര്‍ഡിൽ എഴുതിയിട്ടുള്ളത്. പിണറായി വിജയന്‍റെയും എംവി ഗോവിന്ദന്‍റെയും ചിത്രങ്ങളും ഫ്ലക്സ് ബോര്‍ഡിലുണ്ട്. സിപിഎം ഒതായി ബ്രാഞ്ച് എന്നും ഫ്ലക്സ് ബോര്‍ഡിലുണ്ട്അതേസമയം, പിവി അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial