ഓണാഘോഷം ഒഴിവാക്കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്; വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ഒഴിവാക്കൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കിയത്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു .

Read More

രണ്ടേമുക്കാൽ വർഷംകൊണ്ട് 15,000 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിലാക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്

പാറശാല :ഈ സർക്കാർ അധികാരത്തിൽ വന്ന് രണ്ടേമുക്കാൽ വർഷം ആകുമ്പോഴേക്കും 15,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൈലക്കര – പൂഴനാട് – മണ്ഡപത്തിൻകടവ് – മണക്കാല – പേരേക്കോണം റിങ് റോഡ്, മണ്ഡപത്തിൻകടവ് – ഒറ്റശേഖരമംഗലം റോഡ് എന്നിവയുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ രണ്ടേമുക്കാൽ വർഷം…

Read More

വട്ടിയൂർക്കാവ് മണ്ഡലത്തിലെ 35 കിലോമീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ചു : മന്ത്രി മുഹമ്മദ്‌ റിയാസ്

2021 ൽ സർക്കാർ അധികാരത്തിൽ വന്ന ശേഷം വി. കെ പ്രശാന്ത് എം. എൽ.എ യുടെ സഹകരണത്തോടെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ 35 കിലോമീറ്റർ റോഡാണ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ചതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. വട്ടിയൂർക്കാവ് മണ്ഡ‌ലത്തിലെ പൈപ്പിൻമുട്- പേരൂർക്കട റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കുന്നതിന്റെയും, ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച പ്ലാമൂട് – തേക്കുംമൂട് -മുളവന റോഡിന്റെയും നവീകരിച്ച പൈപ്പിൻമൂട് പാർക്കിന്റേയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ 10 റോഡുകൾ…

Read More

എന്തൊക്കെ തടസമുണ്ടായാലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരടി പിന്നോട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്

വട്ടപ്പാറ :സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള എന്തൊക്കെ തടസമുണ്ടായാലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരടി പോലും പിന്നോട്ടുപോകില്ലെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.ആധുനിക രീതിയില്‍ നവീകരിച്ച കല്ലയം – ശീമമുളമുക്ക് റോഡിന്റെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്റെയും രണ്ടാം ഘട്ട നിര്‍മാണത്തിന്റെയും കരകുളം – മുല്ലശേരി റോഡിന്റെ നവീകരണത്തിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ രണ്ടര വര്‍ഷത്തിനിടെ 28 കിലോമീറ്റര്‍ റോഡ് ബി.എം & ബി.സി നിലവാരത്തില്‍ നവീകരിച്ചതായും മന്ത്രി പറഞ്ഞു. ആധുനിക നിലവാരത്തിലുള്ള…

Read More

ടൂറിസ്റ്റ് ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ വിശ്രമ സൗകര്യങ്ങൾ ഒരുക്കണം; ഉന്നതതല യോഗം ചേർന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ടൂറിസ്റ്റ് ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ വിശ്രമ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവുമായി ടൂറിസം വകുപ്പുമന്ത്രി പിഎ മുഹമ്മദ് റിയാസ്. വിനോദ സഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ ഉണ്ടാകണം എന്നതാണ് ടൂറിസം വകുപ്പിന്റെ നിലപാട്. വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉടനെ തന്നെ കേരളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികളുടെ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കുകയും ഉന്നതതല യോഗം ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍, ചില ഇടങ്ങളില്‍ പ്രശ്നങ്ങൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial