
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തിൽ ക്രമക്കേട്; രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ലേലത്തിൽ ക്രമക്കേട് കണ്ടെത്തിതിന് പിന്നാലെ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഭക്തർ ക്ഷേത്രത്തിൽ സമർപ്പിച്ച സാരികൾ ലേലവിലയിടാതെ വിൽപ്പന നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ക്ഷേത്ര ഭരണസമിതിയുടെ നടപടി. ഓഡിറ്റർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. ഞായർ, വ്യാഴം ദിവസങ്ങളിലാണ് ഭക്തർ സമർപ്പിച്ച സാരി, മുണ്ട് എന്നിവ ക്ഷേത്രത്തിൽ ലേലത്തിന് വെയ്ക്കുന്നത്. ഇവയ്ക്ക് അടിസ്ഥാന വില നിശ്ചയിച്ചാണ് വിൽപ്പന നടത്തേണ്ടത്. എന്നാൽ രശീതി പരിശോധിച്ചപ്പോൾ…