പഹൽഗാം ഭീകരാക്രമണം; പിന്നിൽ പ്രവർത്തിച്ച രണ്ട് കശ്മീരികളുടെ വീടുകൾ സ്ഫോടനത്തിലൂടെ തകർത്തു

     പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു. ആസിഫ് ഷെയ്ക് ,ആദിൽ തോക്കർ എന്നിവരുടെ വീടുകളാണ് തകർന്നത്. ത്രാൽ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകർത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേർന്ന് സ്ഫോടനത്തിലൂടെ ആണ് വീടുകൾ തകർത്തതെന്നാണ് റിപ്പോർട്ട്. അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിർ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാൻ എന്ന ഹാഷിം മൂസ പാകിസ്താൻ പൗരനെന്നും വിവരം ലഭിച്ചു. അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്…

Read More

പഹൽഗാം ഭീകരാക്രമണം; 4 കുടുംബങ്ങളിലെ 11 പേരെ രക്ഷപെടുത്തിയത് കമ്പിളി വിൽപ്പനക്കാരൻ

റായ്പൂർ: പഹൽഗാമിലെത്തിയ നാലുകുടുംബങ്ങളി‌ൽ നിന്നുള്ള 11 പേർ ഭീകരാക്രമണത്തിൽ നിന്നും രക്ഷപെട്ടത് കമ്പിളി വിൽപ്പനക്കാരന്റെ ഇടപെടലിൽ. ഛത്തീസ്ഗഢിൽ നിന്നും കശ്മീരിലെത്തിയ ഈ നാലു കുടുംബങ്ങളെ ഭീകരാക്രമണത്തിന്റെ സമയത്ത് ഇയാൾ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. എല്ലാ മഞ്ഞുകാലത്തും ഛത്തീസ്ഗഢിലെ ചിർമിരി ടൗണിൽ കമ്പിളി വസ്ത്രങ്ങൾ വിൽക്കാനായി എത്താറുള്ള നസ്കാത്ത് അലി എന്ന ഇയാളിൽ നിന്നും ഈ കുടുംബാംഗങ്ങൾ വസ്ത്രങ്ങൾ വാങ്ങാറുണ്ട്. നാല് കുടുംബങ്ങളിൽ നിന്നുള്ള 11 പേരാണ് കശ്മീരിലെത്തിയത്. മൂന്ന് കുട്ടികളും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ശിവാനിഷ് ജെയിൻ, അരവിന്ദ് അഗർവാൾ,…

Read More

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടൽ. ഭീകരരും സൈനികരും തമ്മിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ദക്ഷിണ കശ്‌മീരിലെ കുൽഗാം ജില്ലയിൽ സംശയകരമായ സാഹചര്യത്തിൽ യുവാക്കളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനികർ ഇവിടെ എത്തിയത്. ഏറ്റുമുട്ടലിനെത്തുടർന്ന് കൂടുതൽ സൈനികരും സിആർപിഎഫ് ജവാന്മാരും കശ്‌മീർ പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. ആർക്കെങ്കിലും പരുക്കേറ്റതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ദക്ഷിണ കശ്മീരിലെ ജില്ലയാണ് കുൽഗാം. ഇവിടെ തങ്മാർഗ് എന്ന സ്ഥലത്ത് യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന വിവരത്തിൻ്റെ…

Read More

പഹല്‍ഗാം ഭീകരാക്രമണം: മരണം 28 ആയി; ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍, ജാഗ്രതാ നിര്‍ദേശം

ശ്രീനഗര്‍: കശ്മീര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണം 28 ആയി. 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. പരിക്കേറ്റ പത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം ശ്രീനഗറില്‍ നടക്കും. ഭീകരാക്രമണത്തില്‍ മരിച്ച മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്‍ ഇന്ന് ശ്രീനഗറിലെത്തും. ആറു ഭീകരരാണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. നാലു ഭീകരരാണ് നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്ത് ഭീകരര്‍ക്കായി പഹല്‍ഗാം, ബൈസരണ്‍, അനന്ത്നാഗ് തുടങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാസേന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial