
പാര്‍ലമെന്റ് മന്ദിരത്തില്‍ സുരക്ഷാ വീഴ്ച;മതില്‍ ചാടിക്കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ
ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തില്‍ സുരക്ഷാ വീഴ്ച. മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. രാവിലെ 6.30 ഓടെയാണ് സംഭവം. മതിലിന് സമീപമുണ്ടായിരുന്ന മരത്തിലൂടെയാണ് ഇയാള്‍ പാര്‍ലമെന്റിലേക്ക് കടന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. റെയില്‍ ഭവന്റെ ഭാഗത്തുനിന്ന് ഇയാള്‍ മതില്‍ ചാടിക്കടന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഗരുഡ് ഗേറ്റിലെത്തി. ഇതുകണ്ട പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും…