
ക്രിക്കറ്റ് താരംയൂസഫ് പഠാന്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ബെഹ്റാംപുര്‍ മണ്ഡലത്തില്‍ നിന്നു ജനവിധി തേടും
കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശ്രദ്ധേയ സാന്നിധ്യമായി മുന്‍ ഇന്ത്യന്‍ താരം യൂസഫ് പഠാന്‍. താരം ബെഹ്റാംപുര്‍ മണ്ഡലത്തില്‍ നിന്നു തൃണമൂല്‍ സ്ഥാനാര്‍ഥിയായി ജനവിധി തേടും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ചടങ്ങിലാണ് യുസഫ് പഠാന്റെ പേരും പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയിലാണ് സ്ഥാനാര്‍ഥികളെ പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രഖ്യാപിച്ചത്. ലോക്സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ അധീര്‍…