
ബാബ രാംദേവിന് വൻ തിരിച്ചടി; പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് റദ്ധാക്കി ഉത്തരാഖണ്ഡ് സർക്കാർ
ഡെറാഡൂൺ: ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദയ്ക്കും, ദിവ്യ ഫാർമസിക്കും വൻ തിരിച്ചടി. കമ്പനികളുടെ 14 ഉത്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് സർക്കാർ സസ്‌പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉത്തരാഖണ്ഡ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പതഞ്ജലിയുടെ തെറ്റായ പരസ്യങ്ങൾക്ക് എതിരെ സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് തീരുമാനം. സുപ്രീംകോടതിയുടെ ഏതെങ്കിലും ഉത്തരവുകൾക്ക് ലംഘനം വരുത്തുന്ന ബോധപൂർവമോ മനഃപൂർവമോ ആയ പ്രവൃത്തികളൊന്നും ചെയ്യില്ലെന്ന് നേരത്തെ പതഞ്ജലി ആയുർവേദ, ദിവ്യ ഫാർമസി കമ്പനികൾ സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിക്ക്…