
പേടിഎമ്മിന്റെ സിനിമാ ടിക്കറ്റ് ബുക്കിങ് സേവനം ഏറ്റെടുത്ത് സോമറ്റോ ; 2048 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ
ഇനി സോമറ്റോ വഴി ഫുഡ് മാത്രമല്ല സിനിമയും ബുക്ക് ചെയ്യാം. ഡിജിറ്റല്‍ പേമെന്റ്‌സ് സേവനമായ പേടിഎമ്മിന്റെ സിനിമാ, ഇവന്റ് ടിക്കറ്റിങ് സർവീസ് എന്നിവ നൽകുന്ന ‘ടിക്കറ്റ് ന്യൂ’ സൊമാറ്റോ ഏറ്റെടുക്കുന്നു. 2048 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. നിലവില്‍ റിലയന്‍സ് ജിയോയുടെ ബുക്ക് മൈ ഷോ എന്ന പ്ലാറ്റ്‌ഫോമാണ് സിനിമാ, ഇവന്റ് ടിക്കറ്റിങ് രംഗത്ത് രാജ്യത്ത് മുന്നിലുള്ളത്. ഈ രംഗത്തേക്കാണ് സൊമാറ്റോയുടെ വരവ്. 2017 മുതല്‍ ബുക്ക് മൈ ഷോയുടെ ശക്തരായ എതിരാളിയാണ് പേടിഎം. ഈ വിപണി വിഹിതമാണ്…