
പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. രണ്ട് സ്പില്‍ വേ ഷട്ടറുകള്‍ നാല് അടി വീതമാണ് തുറന്നത്
ജലനിരപ്പ് 423 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണ് നടപടി.424 മീറ്ററാണ് ഡാമിന്‍റെ പരമാവധി ജലനിരപ്പ്.ഡാം തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ ഇരുവശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വൃഷ്ടി പ്രദേശത്തെകനത്ത മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ജലനിരപ്പ് ഉര്‍ന്നത്. പ്രദേശവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.