
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്ക് പമ്പുകളിൽനിന്ന് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല
ന്യൂഡൽഹി: പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള പെട്രോള്‍ വാഹനങ്ങള്‍ക്കും ഡൽഹിയിലെ പമ്പുകളിൽനിന്ന് ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല. തലസ്ഥാനത്തെ വാഹന മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച തീരുമാനം ഇന്ന് മുതൽ നിലവിൽ വന്നു. സംസ്ഥാനത്തെ 350 പമ്പുകളിലാണ് ഈ തീരുമാനം നടപ്പാക്കുക. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് ഡൽഹി പൊലീസുമായും ഗതാഗത വകുപ്പുമായും ചേർന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. തീരുമാനം നല്ല രീതിയിൽ…