Headlines

പിഎഫ്ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസ്; സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി തള്ളി

കൊച്ചി : പിഎഫ്ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി തള്ളി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. റവന്യൂ റിക്കവറി നടപടിക്രമങ്ങൾ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. കണ്ടുകെട്ടിയ തുക പ്രത്യേകം അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. നഷ്ടത്തിന്റെ അന്തിമ കണക്ക് കെഎസ്ആർടിസിയും സർക്കാരും തിട്ടപ്പെടുത്തി തീരുമാനിച്ചിട്ടില്ല. നഷ്ടത്തുക കണക്കാക്കാനുള്ള ക്ലെയിംസ് ട്രൈബ്യൂണലിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ പുനഃപരിശോധനാ…

Read More

കടയ്ക്കൽ വ്യാജ പരാതി സൈനികനും സുഹൃത്തിനുമെതിരെ കലാപ ശ്രമത്തിന് കേസ്

കൊല്ലം കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റിൽ. കടയ്ക്കല്‍ സ്വദേശി ഷൈൻ കുമാറിന്റെയും ജോഷിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. ദേശീയ ശ്രദ്ധ നേടി ജോലിയിൽ മെച്ചപ്പെട്ട സ്ഥാനം കിട്ടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്നും പിന്നിൽ അഞ്ച് മാസത്തെ ആസൂത്രണം പ്രതികള്‍ നടത്തിയെന്നും പൊലീസ് പറയുന്നു. സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത്…

Read More

പിഎഫ്‌ഐ ചാപ്പകുത്തല്‍ സൈനികന്റെ പരാതി വ്യാജമെന്ന് പോലീസ്; സൈനികനും സുഹൃത്തും കസ്റ്റഡിയിൽ

കൊല്ലം: കൊല്ലത്ത് സൈനികന്റെ ശരീരത്തിൽ പിഎഫ്ഐ എന്ന ചാപ്പ കുത്തിയ സംഭവം വ്യാജമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സൈനികൻ ഷൈൻ, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പുറത്ത് പിഎഫ്ഐ എന്നെഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു. വ്യാജപരാതിക്ക് പിന്നിൽ പ്രശസ്തനാകാനുള്ള സൈനികന്റെ ആഗ്രഹമാണെന്ന് സുഹൃത്ത് ജോഷി പൊലീസിൽ മൊഴി നൽകി. ടീഷർട്ട് തന്നെക്കൊണ്ട് ബ്ലേയ്ഡ് ഉപയോഗിച്ച് കീറിച്ചതാണെന്നും മർദിക്കാൻ ഷൈൻ ആവശ്യപ്പെട്ടെങ്കിലും താൻ അത് ചെയ്തില്ലെന്നും സുഹൃത്ത് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial