
‘തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ടകരുതൽ’; സഹായഹസ്തം നീട്ടിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കം നേരിടുന്ന തമിഴ്‌നാടിനെ സഹായിച്ച കേരളത്തിന് നന്ദി അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ‘തമിഴ്നാടിന്‍റെ ഹൃദയത്തിൽ തൊട്ട കരുതൽ’ എന്നാണ് കേരളത്തിന്റെ സഹായത്തെ എംകെ സ്റ്റാലിൻ വിശേഷിപ്പിച്ചത്. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ കേരളത്തിന്‍റെ പിന്തുണ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനോടാണ് സ്റ്റാലിൻ നന്ദി അറിയിച്ചത്. കേരളത്തിന്‍റെ പിന്തുണ അതിരൂക്ഷമായ പ്രകൃതിക്ഷോഭത്തെ നേരിടുന്ന തമിഴ് നാടിന് സംസ്ഥാനത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയത്. ‘തമിഴ് സഹോദരങ്ങളെ…