
നിങ്ങളുടെ ഫോണിലും ഈ വില്ലന്‍ ആപ്പുകൾ ഉണ്ടോ? പ്ലേ സ്റ്റോറിൽ നിന്ന് 331 അപകടകരമായ ആപ്പുകൾ ഗൂഗിൾ നീക്കി
സൈബർ സുരക്ഷാ കമ്പനിയായ ബിറ്റ്‌ഡെഫെൻഡറിലെ ഗവേഷകർ ഗൂഗിൾ പ്ലേ സ്റ്റോറിൽ 331 അപകടകരമായ ആപ്പുകൾ കണ്ടെത്തി. അവ വേപ്പർ ഓപ്പറേഷൻ എന്ന വലിയ തട്ടിപ്പ് കാംപയിന്‍റെ ഭാഗമായിരുന്നു. പരസ്യ തട്ടിപ്പിലൂടെയും ഫിഷിംഗിലൂടെയും ഈ ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കവരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ ആപ്പുകൾ 60 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അവ ആൻഡ്രോയ്‌ഡ് 13-ന്‍റെ സുരക്ഷയും മറികടന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. 2024-ന്‍റെ തുടക്കത്തിൽ ഐഎഎസ് ത്രെറ്റ് ലാബ് ആണ് ഈ…