
പോക്‌സോ കേസ് പ്രതിയെ പോലീസ് സ്റ്റേഷനിൽനിന്ന് പിടിച്ചിറക്കി മർദിച്ച് കൊലപ്പെടുത്തി; സംഭവം അരുണാചലിൽ
റോയിങ് :(അരുണാചല്‍ പ്രദേശ്): പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതിയെ പോലീസ് സ്‌റ്റേഷനില്‍നിന്ന് പിടിച്ചിറക്കി നാട്ടുകാർ മർദിച്ച് കൊലപ്പെടുത്തി. അസം സ്വദേശിയായ അതിഥി തൊഴിലാളി റുസാൾ കരീം(19) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ലോവർ ദിബാങ് വാലി ജില്ലയിലെ റോയിങ് സ്റ്റേഷനിലാണ് സംഭവം. സ്ഥലത്തെ സംഘർഷസാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. റോയിങ് നഗരത്തിലെ മൗണ്ട് കാർമൽ സ്കൂളിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വ്യാഴാഴ്ചയാണ് റുസാൾ കരീം അറസ്റ്റിലായത്. സ്കൂൾ സെക്യൂരിറ്റിയെ പണംകൊടുത്ത് സ്വാധീനിച്ച്…