
തൃശൂരിലെ പോലീസ് സ്റ്റേഷനുകളില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നു; ഇനി ടോക്കണ്‍ വാങ്ങി പിആർഒയെ കാണിക്കണം
തൃശൂര്‍ : സിറ്റി പോലീസിനുകീഴിലെ പോലീസ് സ്റ്റേഷനുകളില്‍ സന്ദര്‍ശകര്‍ക്ക് ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നു. പൊലീസ് സ്റ്റേഷനില്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനും, മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ക്കുവേണ്ടിയാണ് പുതിയ ടോക്കണ്‍ സമ്പ്രദായം നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, ഒല്ലൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് ടോക്കണ്‍ മെഷീന്‍ സ്ഥാപിക്കുന്നത്. പൊതുജനങ്ങള്‍ പോലീസ് സ്റ്റേഷനിലെത്തുമ്പോള്‍ മുന്‍വശത്ത് സ്ഥാപിച്ചിരിക്കുന്ന ടോക്കണ്‍ മെഷീനിലെ ചുവപ്പുബട്ടണ്‍ അമര്‍ത്തിയാല്‍ ടോക്കണ്‍ ലഭിക്കും. ഇത് പോലീസ് സ്റ്റേഷന്‍ പി.ആര്‍.യെ കാണിക്കണം. ടോക്കണ്‍ സീരിയല്‍ നമ്പര്‍ ക്രമത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്…