
ഡിവൈഎഫ്ഐ നേതാവിനെ മർദ്ദിച്ചു, ചീത്ത വിളിച്ചു; പേട്ട സ്റ്റേഷനിൽ സംഘർഷം
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഡിവൈഎഫ്ഐ നേതാവിനെ മർദ്ദിച്ചെന്നും തെറി വിളിച്ചെന്നും ആരോപിച്ച് തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ സംഘർഷം. സിപിഐഎം നേതാക്കളും പൊലീസും തമ്മിൽ ആയിരുന്നു സംഘർഷം. ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി എം.നിതീഷിനെ ഹെൽമെറ്റ് പരോശോധനയ്ക്കിടെ തെറി വിളിച്ചുവെന്നും പുറത്ത് മർദ്ദിച്ചു എന്നുമാണ് ആരോപണം. സിപിഐഎം ജില്ലാ സെക്രട്ടറി വി.ജോയ് ഉൾപ്പടെയുള്ളവർ സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. തെറി വിളിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. പേട്ട സ്റ്റേഷന് മുൻപിൽ സിപിഐഎം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടിച്ചു കൂടി. ഇവർ സ്റ്റേഷന് മുൻപിൽ…