
ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയില്‍
ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 ഉം ഇന്ത്യയിലെന്ന് പുതിയ പഠനം. ബാക്കി ഏഴില്‍ ആറും ഏഷ്യന്‍ രാജ്യങ്ങളില്‍ തന്നെയാണ്. ഇതില്‍ നാലു നഗരങ്ങള്‍ പാകിസ്താനിലും, ചൈനയിലും കസാകിസ്താനിലും ഓരോ നഗരങ്ങളും ഉള്‍പ്പെടുന്നു. ആഫ്രിക്കന്‍ നഗരമായ ഇന്‍ജമിനയാണ് 20-ല്‍ ഏഷ്യക്ക് പുറത്തുള്ള ഏക നഗരം. സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയറിന്റെ 2024 ലെ ലോക വായു ഗുണനിലവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരമായി ഡല്‍ഹി തുടരുകയാണെന്നും…