
പൊന്നാനി ബലാൽസംഗ ആരോപണം ; ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന വിധി ഹൈക്കോടതി റദ്ദാക്കി
കൊച്ചി : ആരോപണത്തില്‍ എസ്പിയടക്കമുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്ന പൊന്നാനി മജിസ്‌ട്രേറ്റ് കോടതി വിധി ഹൈക്കോടതി റദ്ദാക്കി. എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി, സിഐ വിനോദ് തുടങ്ങിയവര്‍ക്കെതിരേ കേസെടുക്കണമെന്ന വിധിയാണ് റദ്ദാക്കിയിരിക്കുന്നത്. പീഡനമാരോപിച്ച് 2022ല്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നാരോപിച്ച് യുവതി നേരത്തെ നല്‍കിയ ഹരജി പരിഗണിച്ച ഹൈക്കോടതി ഉചിതമായ തീരുമാനമെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് പോലിസ് ഉദ്യോഗസ്ഥര്‍…