പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ പുതിയ വിസി; ഡോ. കെഎസ് അനിലിനെ നിയമിച്ചു

കൽപറ്റ: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് ഡോ. അനിൽ. ഗവർണ്ണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് രാജിവച്ച ഡോ.പി സി ശശീന്ദ്രൻ്റ ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാർത്ഥന്റെ മരണത്തിൽ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി സി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്പെൻഡ് ചെയ്തിരുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial